കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് താവളമാണെന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ വാക്കുകളോട് പ്രതികരിച്ച് നടി കങ്കണ റണൗട്ട്. “കേരള മോഡല്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്.
പിണറായി സര്‍ക്കാരിന്റെ കേരള മോഡല്‍ ലോകശ്രദ്ധ നേടിയിരുന്നു. ആരോഗ്യമേഖലയില്‍ നിരവധി കയ്യടിയും അവാര്‍ഡുകളും ഏറ്റുവാങ്ങിയായിരുന്നു കേരള മോഡലിന്റെ ജൈത്രയാത്ര തുടര്‍ന്നത്. ഇതിനെ പരിഹസിച്ചായിരുന്നു കങ്കണയുടെ പ്രതികരണം. നടിയുടെ പ്രതികരണം ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
കേരളത്തിലെ അവസ്ഥ കുറച്ച് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഭീകര സംഘടനകള്‍ക്ക് ആവശ്യം വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളുകളെയാണെന്നും ബെഹ്റ പറഞ്ഞിരുന്നു. വിദ്യാഭ്യാസമില്ലാത്തവരെയും ഉള്ളവരെയും സംഘടനകള്‍ ആകര്‍ഷിക്കുന്നതായി ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കണ്ടെത്തിയെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.