Saturday, July 27, 2024

HomeCinemaനടി നൂര്‍ മാലബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹം, മൂന്ന് ദിവസത്തെ പഴക്കം

നടി നൂര്‍ മാലബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹം, മൂന്ന് ദിവസത്തെ പഴക്കം

spot_img
spot_img

മുംബൈ: നടി നൂര്‍ മാലബിക ദാസിനെ (32) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ മുംബൈയിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് റിപ്പോര്‍ട്ട്.

അപ്പാര്‍ട്‌മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതോടെ പൊലീസെത്തി പരിശോധിക്കുകയായിരുന്നു. അസം സ്വദേശിയായ നടി, നേരത്തെ ഖത്തര്‍ എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായിരുന്നു.

കജോള്‍ പ്രധാനവേഷത്തിലെത്തിയ ‘ദി ട്രയല്‍’ എന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരിസില്‍ അഭിനയിച്ചു. സിസ്‌കിയാന്‍, വാക്കമാന്‍, തീഖി ചാത്നി, ജഘന്യ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി, ബാക്ക്റോഡ് ഹസ്താലെ അടക്കം സിനിമകളിലും വെബ് സീരീസുകളിലും വേഷമിട്ടു.

ഫ്‌ളാറ്റില്‍നിന്നും നടിയുടെ ഫോണ്‍, ഡയറി, മരുന്നുകള്‍ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments