വിവാഹത്തിന്റെ ദിവസം പുറത്തുവിട്ട് ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും നടിയും മോഡലുമായ ദിഷ പാര്‍മറും. ഈ മാസം 16ന് തങ്ങള്‍ വിവാഹം കഴിക്കുകയാണെന്നും പ്രണയത്തിന്റെ പുതിയ അധ്യായത്തിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും ഇരുവരും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് ഇരുവരും പ്രണയത്തിലായത്. 33കാരനായ രാഹുല്‍ വൈദ്യ ഷോയ്ക്കിടെയില്‍ വച്ച് 26കാരിയായ ദിഷയെ പ്രപോസ് ചെയ്യുകയായിരുന്നു.
ട്വിറ്ററിലൂടെ ഇരുവരും ഒരുമിച്ചാണ് വിവാഹ ദിനം പുറത്തുവിട്ടത്. ‘ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്താല്‍, ഈ പ്രത്യേക നിമിഷം നിങ്ങളുമായി പങ്കിടുന്നതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ഞങ്ങളുടെ വിവാഹം ജൂലൈ 16 ന് നടക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
പ്രണയത്തിന്റെയും ഒരുമയുടെയും ഈ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ആഗ്രഹിക്കുന്നു’.- ഇരുവരും ചേര്‍ന്നുള്ള പ്രസ്താവനയില്‍ പറയുന്നു.