Thursday, September 19, 2024

HomeCinemaരാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം; മേക്കിങ് വിഡിയോ പുറത്തിറങ്ങി

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം; മേക്കിങ് വിഡിയോ പുറത്തിറങ്ങി

spot_img
spot_img

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സും ലൊക്കേഷന്‍ സെറ്റുകളുമായാണ് ഇത്തവണ രാജമൗലി എത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments