Saturday, July 27, 2024

HomeCinemaകാന്‍ മേള: പായല്‍ കപാഡിയയ്ക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം

കാന്‍ മേള: പായല്‍ കപാഡിയയ്ക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം

spot_img
spot_img

കാന്‍ (ഫ്രാന്‍സ്): ഇന്നലെ രാത്രി സമാപിച്ച കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡോര്‍ പുരസ്കാരം ജൂലിയ ഡുകോര്‍നൊ സംവിധാനം ചെയ്ത ഫ്രഞ്ച് ഹോറര്‍ ചിത്രം ‘ടിറ്റാന്‍’ സ്വന്തമാക്കി.

ഗ്രാന്‍ഡ് പ്രീ പുരസ്കാരം അസ്ഹര്‍ ഫര്‍ഗാദിയുടെ ‘എ ഹീറോ’, ജുഹോ ക്വോസ്മനന്റെ ‘കംപാര്‍ട്‌മെന്റ് നമ്പര്‍ 6’ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലിയൊസ് കാറെക്‌സിന് (ചിത്രം: അനെറ്റ്).

മികച്ച നടി റെനറ്റ് റെയ്ന്‍സ്‌വെ. മികച്ച നടനുള്ള പുരസ്കാരം കേലബ് ലാന്‍ഡ്രി ജോണ്‍സ് നേടി. ജൂറി പുരസ്കാരം അഹെദ്‌സ് നീ, മെമോറിയ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. പുരസ്കാര പ്രഖ്യാപനത്തിനു മുന്‍പേ ജൂറി അധ്യക്ഷന്‍ സ്‌പൈക് ലീ മികച്ച ചിത്രത്തിന്റെ പേര് അബദ്ധത്തില്‍ പുറത്തുവിട്ടതു ചര്‍ച്ചയായി.

മുംബൈക്കാരി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്ങി’ന് മികച്ച ഡോക്യുമെന്ററിക്കുള്ള ‘ഗോള്‍ഡന്‍ ഐ’ പുരസ്കാരം ലഭിച്ചു. കാന്‍ മേളയുടെ ഭാഗമായ ഡയറക്ടേഴ്‌സ് ഫോര്‍ട്‌നൈറ്റ് വിഭാഗത്തിലാണു ചിത്രം മത്സരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments