ചെന്നൈ: ദലിതര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടിയും യൂട്യൂബറുമായ മീര മിഥുനെതിരെ കേസ്. വിടുതലൈ സിരുത്തെകള്‍ കക്ഷി നേതാവും മുന്‍ എം.പിയുമായ വണ്ണി അരസു നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആഗസ്റ്റ് ഏഴിന് അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വിഡിയോയിലാണ് മീര മിഥുന്‍ പട്ടിക ജാതി വിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
വിഡിയോയില്‍ ഒരു സംവിധായകന്‍ തന്‍റെ ചിത്രം മോഷ്ടിച്ച ശേഷം സിനിമയുടെ ഫസ്റ്റ്‌ലുക്കിന് ഉപയോഗപ്പെടുത്തിയന്നെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു വിവാദ പരാമര്‍ശം.
പട്ടികജാതി വിഭാഗക്കാര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതുകൊണ്ടാണ് അവര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതെന്നായിരുന്നു മീര പറഞ്ഞത്. തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെയെല്ലാം പിടിച്ചു പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വണ്ണി അരസുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സിയിലെയും എസ്.സി/എസ്.ടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എട്ട് തോട്ടകള്‍, താന സേര്‍ന്ത കൂട്ടം, ബോദൈ യേറി ബുദ്ധി മാറി എന്നിവയാണ് മീര അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. സ്റ്റാര്‍ വിജയ്‌യില്‍ സംപ്രേഷണം ചെയ്ത ‘ബിഗ് ബോസ് തമിഴ്3’ല്‍ മത്സരാര്‍ഥിയായിരുന്നു.