ആതന്‍സ്: ഗ്രീസില്‍ ദിവസങ്ങളായി ശമനമില്ലാതെ തുടരുന്ന കാട്ടുതീയില്‍ നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ മേഖലയില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനമായ ആതന്‍സിലെ പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും തദ്ദേശവാസികളെയുമാണ് ഒഴിപ്പിച്ചത്.
അണക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും കാട്ടുതീയുടെ തോത് കൂട്ടുകയാണ്.
ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നത്.
ബ്രിട്ടന്‍, ഫ്രാന്‍സ്,യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 10 ദിവസത്തിനകം 56,655 ഹെക്ടര്‍ മേഖലയാണ് കാട്ടുതീയിലെരിഞ്ഞത്.