Saturday, December 21, 2024

HomeCinemaഈശോ സിനിമ; കലഹശ്രമത്തിനു പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്ന് ഫാ. വര്‍ഗീസ് ലാല്‍

ഈശോ സിനിമ; കലഹശ്രമത്തിനു പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്ന് ഫാ. വര്‍ഗീസ് ലാല്‍

spot_img
spot_img

ഈശോ എന്ന പേരില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിനു പിന്തുണയുമായി വൈദികനും ചലച്ചിത്ര സംവിധായകനുമായ ഫാ. വര്‍ഗീസ് ലാല്‍.

ഈശോ എന്ന സിനിമയ്ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനും കലാപ ആഹ്വാനത്തിലൂടെ കലഹം സൃഷ്ടിക്കാനും ശ്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു.

വിഗതകുമാരന്‍ എന്ന സിനിമയിറങ്ങിയിട്ട് 100 വര്‍ഷത്തോളമാകുന്നു. അന്നത്തെ സാംസ്കാരിക പശ്ചാത്തലത്തില്‍നിന്ന് നമ്മള്‍ ഒരുപാടു പുരോഗമിച്ചു എന്നാണ് നമ്മുടെയൊക്കെ കണക്കുകൂട്ടല്‍. അന്ന് ആ സിനിമയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം സാംസ്കാരിക വിരുദ്ധരുടെ ഉപദ്രവത്താല്‍ നാടുവിടേണ്ടിവന്നെന്ന് വായിച്ചിട്ടുണ്ട്.

അതുപോലെയുള്ള ഒരു സാംസ്കാരിക പരിസരത്തിലേക്ക് കേരളത്തിന്റെ അന്തരീക്ഷത്തെ എത്തിക്കാനാണ് ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുന്നത്. ഈശോ എന്ന സിനിമയ്ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്.

എന്നിട്ടും ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനും മതവിരുദ്ധത ആരോപിച്ച് കലഹം സൃഷ്ടിക്കാനും ശ്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഇടയിലെ സാമൂഹികസന്തുലിതാവസ്ഥ തകര്‍ക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.

എന്തുവന്നാലും നാദിര്‍ഷാ ഈ സിനിമയുമായി മുന്നോട്ടു പോകണം. വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ കലാപരമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ പൊടുന്നനെ ഒരു വര്‍ഗീയവാദിയായി ചിത്രീകരിക്കേണ്ടതില്ല.

അദ്ദേഹം ഇതിനുമുമ്പ് പുറത്തിറക്കിയ സിനിമകളില്‍ ക്രിസ്തുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്നതായ യാതൊന്നുമില്ല. ക്രിസ്തുവിന്റെ പേര് ക്രിസ്ത്യാനി മാത്രവും ഹിന്ദുവിന്റെ പേര് ഹിന്ദുക്കളും മുസല്‍മാന്റെ പേര് മുസ്‌ലിംകളും മാത്രം ഉപയോഗിച്ചാല്‍മതി എന്ന തരത്തില്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ദൃശ്യമാധ്യമ വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രൊഡ്യൂസറും എംജി സര്‍വകലാശാലയില്‍ ചലച്ചിത്രപഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥിയുമായ ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത E എന്ന സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments