Sunday, December 22, 2024

HomeCinemaഅന്വേഷിപ്പിന്‍ കണ്ടെത്തും- ആദ്യ പ്രസാദ് നായിക

അന്വേഷിപ്പിന്‍ കണ്ടെത്തും- ആദ്യ പ്രസാദ് നായിക

spot_img
spot_img

ടൊവീനോ തോമസിനെ നായകാനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന “അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ പുതുമുഖം ആദ്യ പ്രസാദ് നായികയാരുന്നു. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രത്തെയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ അവതരിപ്പിച്ചിരുന്നു.

നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് പറഞ്ഞു. നിഴലിനു ശേഷം നായികയായി ഒരു അവസരം കിട്ടിയതില്‍ ഏറെ സന്തോഷത്തിലാണ് ആദ്യ പ്രസാദ്. “ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം വളരെ വലുതാണ്.

ഒഡിഷന്‍ കഴിഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതല്‍ ഞാന്‍ ഏറെ എക്‌സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.’ ആദ്യ പ്രസാദ് പറഞ്ഞു. ഇവരെക്കൂടാതെ നെടുമുടിവേണു, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡോള്‍വിന്‍ കുര്യാക്കോസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത സംവിധായകന്‍ ജിനു.വി. എബ്രഹാം ആണ്. പൃഥ്വിരാജിന്റെ കടുവയ്ക്ക് ശേഷം ജിനുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകന്‍ ഗീരീഷ് ഗംഗാധരന്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ കാപ്പയും നിര്‍മ്മിക്കുന്നത് തിയറ്റര്‍ ഓഫ് ഡ്രീംസ് ആണ്.

ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തില്‍ എത്തുകയാണ്. എഡിറ്റര്‍ സൈജു ശ്രീധര്‍. കലാസംവിധാനം – മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, വസ്ത്രീലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- ഇബ്‌സെന്‍ മാത്യൂസ്, ഡിസൈന്‍- ഫോറസ്റ്റ് ഓള്‍ വെദര്‍.

കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീണ്ടു പോവുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാന്‍ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments