Thursday, September 19, 2024

HomeCinemaനടി അലക്‌സാന്‍ഡ്ര തൂങ്ങി മരിച്ച നിലയില്‍; കാമുകന്‍ സംശയനിഴലില്‍

നടി അലക്‌സാന്‍ഡ്ര തൂങ്ങി മരിച്ച നിലയില്‍; കാമുകന്‍ സംശയനിഴലില്‍

spot_img
spot_img

പനജി: രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യന്‍ മോഡലുമായ അലക്‌സാന്റ്ര ജാവിയെ (24) വെള്ളിയാഴ്ച ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റഷ്യന്‍ സ്വദേശിയായ അലക്‌സാന്റ്ര കുറച്ചു കാലമായി ഗോവയിലാണ് താമസം.

പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

2019ല്‍, ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരെ നടി ലൈംഗിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments