Wednesday, February 5, 2025

HomeCinemaമഹേഷ് നാരായണന്‍ ബോളിവുഡിലേയ്ക്ക്, പ്രീതി ഷഹാനി നിര്‍മാതാവ്

മഹേഷ് നാരായണന്‍ ബോളിവുഡിലേയ്ക്ക്, പ്രീതി ഷഹാനി നിര്‍മാതാവ്

spot_img
spot_img

സംവിധായകനും ചിത്രസംയോജകനുമായ മഹേഷ് നാരായണന്‍ ബോളിവുഡിലേയ്ക്ക്. സംവിധായകനായി തന്നെയാണ് രംഗപ്രവേശം. ഫാന്റം ഹോസ്പിറ്റല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആരോഗ്യ രംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും.

തല്‍വാര്‍, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷഹാനിയാണ് നിര്‍മാതാവ്.

ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫ് സഹനിര്‍മാതാവാണ്.

ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠനം നടത്തിയ ജോസി ജോസഫിന്റെ കണ്ടെത്തലുകള്‍ ചിത്രത്തിനാധാരമാകും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments