Sunday, September 8, 2024

HomeCinemaതമിഴകത്തെ പിടിച്ചു കുലുക്കാന്‍ തലൈവി

തമിഴകത്തെ പിടിച്ചു കുലുക്കാന്‍ തലൈവി

spot_img
spot_img

കോവിഡ് ആലസ്യത്തില്‍ മയങ്ങിക്കിടന്ന തമിഴ് വെള്ളിത്തിരയെ പിടിച്ചു കുലുക്കാന്‍ ‘തലൈവി’ നാളെയെത്തും. അരനൂറ്റാണ്ട് കാലം തമിഴരുടെ ആശയും ആശ്രയവുമായിരുന്നു ജെ.ജയലളിതയുടെ ജീവിതം വരച്ചിടുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

രാജ്യത്താകെയുള്ള തിയറ്ററുകളില്‍ ഒരു മാസം പ്രദര്‍ശനം നടത്തുന്ന ‘തലൈവി’ തുടര്‍ന്ന് ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ വീണ്ടും റിലീസ് ചെയ്യും.

മക്കള്‍തിലകം എംജിആറിന്റെ നായികയായി തിരശീലയില്‍ നിറഞ്ഞാടി തുടങ്ങിയ ജീവിത യാത്ര തമിഴകത്തിന്റെ അമ്മയെന്ന നിലയിലേക്കുയര്‍ന്ന സംഭവബഹുലമായ 57 വര്‍ഷത്തെ ജയലളിതയുടെ ജീവിതമാണു വെള്ളിത്തിരയിലെത്തുന്നത്.

ജയലളിതയുടെ ജീവിതം പോലെ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞതായിരുന്നു ബയോപികിന്റെ ചിത്രീകരണകാലയളവ്. ജയയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടമായ എം.ജി.ആറിന്റെ വിലാപയാത്രയ്ക്കിടെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്നതടക്കമുള്ള രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റിലുണ്ട്.

90 കോടി രൂപയാണു നിര്‍മാണ ചെലവ്. സിനിമയുടെ പ്രചാരണാര്‍ഥം ചെന്നൈയിലെത്തിയ നടി കങ്കണ റനൗട്ട് ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു പ്രാര്‍ഥിച്ചിരുന്നു.

ബോളിവുഡ് നടി കങ്കണ റനൗട്ട് ജയലളിതയായി വേഷമിടുന്ന ചിത്രം ജയയുടെ കുട്ടിക്കാലം മുതലുള്ള കഥയാണു പറയുന്നത്.

മലയാളികള്‍ക്കേറെ പരിചിതനായ അരവിന്ദ് സ്വാമിയാണ് എംജിആറായി രൂപം മാറുന്നത്. ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തില്‍ മലയാള താരം ഷംന കാസിം (പൂര്‍ണ), എംജിആറിന്റെ ഭാര്യ ജാനകിയായി യോദ്ധയിലൂടെ മലയാള മനസ്സില്‍ ചേക്കേറിയ നടി മധുബാല, കരുണാനിധിയുടെ വേഷത്തില്‍ നടന്‍ നാസര്‍ തുടങ്ങിയവരാണു ‘തലൈവി’യിലെ താരങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments