Tuesday, October 22, 2024

HomeCinemaനീ എന്റെ നിധിയാണ്: മഞ്ജുവിന് ആശംസകളുമായി ഗീതുവും പൂര്‍ണിമയും

നീ എന്റെ നിധിയാണ്: മഞ്ജുവിന് ആശംസകളുമായി ഗീതുവും പൂര്‍ണിമയും

spot_img
spot_img

നാല്‍പത്തിമൂന്നാം ജന്മദിനമാഘോഷിക്കുന്ന നടി മഞ്ജു വാരിയര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍. ‘നീ എന്റെ ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്.

’–മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് കുറിച്ചു. ‘ഹാപ്പി ബര്‍ത്ത്‌ഡേ എം, ലവ് യു’.–ഇങ്ങനെയായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ആശംസ.

ഗീതു മോഹന്‍ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: ‘കഠിനമായ വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ല, എനിക്കറിയാം.

പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയില്‍ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവില്‍ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയില്‍ നിന്റെ വളര്‍ച്ചയില്‍ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു.’

‘നിന്നെ മികച്ചതാക്കാന്‍ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.’

രമേശ് പിഷാരടി, അനുശ്രീ, സംയുക്ത വര്‍മ തുടങ്ങി നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments