നടി ഹണി റോസിന് ദുബായിലെ ആദ്യത്തെ ഡിജിറ്റല്‍ ഗോള്‍ഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി, സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് താരം വിസ സ്വീകരിച്ചത്.
10 വര്‍ഷത്തേക്കാണ് കാലാവധി. എമിറേറ്റ്‌സ് ഐഡി, റസിഡൻസ് വിസ, പാസ്‌പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള വ്യക്തികളുടെ ഡിജിറ്റല്‍ രേഖകളെല്ലാം ഒരൊറ്റ ബിസിനസ് വാലറ്റില്‍ ലഭ്യമാണ് എന്നതാണ് പ്രത്യേകത.
ഇന്ത്യൻ സിനിമാ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഗോള്‍ഡൻ വിസ അനുവദിച്ചത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ എന്ന സ്ഥാപനമാണ്. പാസ്‌പോര്‍ട്ടില്‍ നേരത്തെ പ്രിന്റ് ചെയ്തിരുന്ന വിസ പൂര്‍ണമായും റദ്ദാക്കി ദുബായ് സര്‍ക്കാര്‍ പുതിയ ഡിജിറ്റല്‍ ബിസിനസ് വാലറ്റില്‍ ഗോള്‍ഡൻ വിസ പുറത്തിറക്കിയിരിക്കുന്നത്.
യുഎഇയുടെ സാമ്ബത്തിക സാമൂഹിക വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വിദേശികള്‍ക്കാണ് ഗോള്‍ഡൻ വിസ നല്‍കുന്നത്. യുഎഇയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം. അഞ്ച് വര്‍ഷവും 10 വര്‍ഷവുമാണ് കാലാവധി.