Tuesday, December 24, 2024

HomeCinemaത്രില്ലടപ്പിക്കാന്‍ 'ഒരു കനേഡിയന്‍ ഡയറി'; ഔദ്യോഗിക ട്രെയ്ലര്‍ വന്നു

ത്രില്ലടപ്പിക്കാന്‍ ‘ഒരു കനേഡിയന്‍ ഡയറി’; ഔദ്യോഗിക ട്രെയ്ലര്‍ വന്നു

spot_img
spot_img

കൊച്ചി: നവാഗത സംവിധായക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഔദ്യോഗിക ട്രെയ്ലര്‍ റിലീസായി. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ട്രെയ്ലര്‍ പുറത്തു വിട്ടത്. നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഡിസംബര്‍ പത്തിനാണ് തീയറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തുക. 80 ശതമാനത്തോളം കാനഡയില്‍ തന്നെ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണ് ഒരു കനേഡിയന്‍ ഡയറി.

പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുന്‍നിര്‍ത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍, കിരണ്‍ കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍, മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു ശിവന്‍, അസി.ഡയറക്ടര്‍-പ്രവിഡ് എം, പശ്ചാത്തല സംഗീതം-ഹരിഹരന്‍ എം.ബി, സൗണ്ട് എഫക്ട്-ധനുഷ് നായനാര്‍, എഡിറ്റിങ്ങ്-വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുജയ് കുമാര്‍.ജെ.എസ്സ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments