Thursday, October 24, 2024

HomeCinemaതട്ടിപ്പ് കേസ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു, ഇന്ന് ചോദ്യം ചെയ്യും

തട്ടിപ്പ് കേസ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു, ഇന്ന് ചോദ്യം ചെയ്യും

spot_img
spot_img

മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍.

സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോകാനിരുന്ന നടിയെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

തിഹാര്‍ ജയിലില്‍ കഴിയവേ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കേസില്‍ നടിയും സുകേഷും ആയുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു.

200 കോടി രൂപ തട്ടിയെടുക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ ഡല്‍ഹി കോടതിയിലാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments