Thursday, October 24, 2024

HomeCinemaസിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലൂടെ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലൂടെ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു

spot_img
spot_img

മലയാള സിനിമ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത. പരമ്പരയിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ വിക്രം എന്ന കഥാപാത്രത്തിലൂടെ തന്നെയാണ് ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെ ശ്രദ്ധേയം.

മമ്മൂട്ടി അവതരിപ്പിച്ച സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ സിനിമാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സിബിഐ സീരിസിലെ ആദ്യ നാല് ഭാഗങ്ങളിലും ജഗതി അഭിനയിച്ചിരുന്നു. 2012ലുണ്ടായ അപകടത്തേത്തുടര്‍ന്നാണ് അദ്ദേഹം സിനിമകളില്‍ നിന്ന് വിട്ടുനിന്നത്. സിബിഐയുടെ പുതിയ ചിത്രത്തില്‍ ജഗതിയും ഉണ്ടാകണമെന്നത് മമ്മൂട്ടി, സംവിധായകന്‍ കെ.മധു എന്നിവര്‍ക്ക് നിര്‍ബന്ധമായിരുന്നു, തുടര്‍ന്നാണ് അഭിനയിക്കുമെന്ന് തീരുമാനമുണ്ടായത്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരണം നടത്തുമെന്നാണ് വിവരം.

സിബിഐ 5ല്‍ മമ്മൂട്ടിക്കും ജഗതിക്കുമൊപ്പം, മുകേഷ്, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, രമേശ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സ്വര്‍ഗ ചിത്ര ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം.

2007ല്‍ പുറത്തിറങ്ങിയ ‘വേഷ’ത്തിനുശേഷം അപ്പച്ചന്‍ നിര്‍മാണരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. കാക്കനാടാണ് ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments