Saturday, September 7, 2024

HomeCrimeഅമേരിക്കയില്‍ ഇന്ത്യന്‍ ഡാന്‍സറുടെ മരണം:പ്രധാനമന്ത്രി ഇടപെടണമെന്ന് ടെലിവിഷന്‍ താരം ദേവോലീന

അമേരിക്കയില്‍ ഇന്ത്യന്‍ ഡാന്‍സറുടെ മരണം:പ്രധാനമന്ത്രി ഇടപെടണമെന്ന് ടെലിവിഷന്‍ താരം ദേവോലീന

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമര്‍നാഥ് ഘോഷഅ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ താരവും അമര്‍നാഥിന്റെ സുഹൃത്തുക്കളില്‍ ഒരാളുമായ ദേവോലീന ഭട്ടാചാര്യ.

മിസൂറി സെന്റ് ലൂയിസ് അക്കാദമിക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റാണ് ഗവേഷക വിദ്യാര്‍ത്ഥിയും പ്രമുഖ നര്‍ത്തകനുമായ അമര്‍നാഥ് ഘോഷഅ കൊല്ലപ്പെട്ടത്. സായാഹ്ന നടത്തത്തിന് ഇറങ്ങിയ ഇദ്ദേഹത്തിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു
ഡാന്‍സറാണ്.

അടുത്ത ബന്ധുക്കളായി അമര്‍നാഥിന് ആരുമില്ലെന്നും ദേവോലീന പറയുന്നു. അമര്‍നാഥിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുകള്‍ക്ക് മൃതദേഹം കൈമാറാന്‍ പൊലീസ് തയ്യാറായിട്ടില്ല എന്നുമാണ് വിവരം. ഫെബ്രുവരി 27നാണ് അമര്‍നാഥിന് വെടിയേറ്റത്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ തന്നെ അമേരിക്കയില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പല സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലര്‍ക്കുമെതിരെ അതിരൂക്ഷമായ അക്രമങ്ങളും നടന്നിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ യു.എസ് ഗൗരവമായി കണക്കാക്കുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. പക്ഷെ, വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ ഏംബസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments