ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ആഭ്യന്തരമന്ത്രി ഗാന്ധി നഗറില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഇവരുള്‍പ്പെടെയുള്ള ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഖ്നൗവില്‍നിന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണശിവ്പുരിയില്നിന്നും മത്സരിക്കും.
കേരളത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരന് ആറ്റിങ്ങലിലും മത്സരിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കി.
ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം പ്രഖ്യാപിക്കും.