Saturday, July 27, 2024

HomeNewsKeralaകേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ വി. മുരളീധരൻ, പത്തനംതിട്ടയിൽ...

കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ വി. മുരളീധരൻ, പത്തനംതിട്ടയിൽ അനിൽ ആൻ്റണി

spot_img
spot_img

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ഇന്ന് പുറത്തു വിട്ട 195 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തൃശൂര്‍ അടക്കം കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്ത് വിട്ടിരിക്കുന്നത്.

കാസര്‍കോട് എം.എല്‍ അശ്വിനിയും കണ്ണൂരില്‍ സി രഘുനാഥും വടകരയില്‍ പ്രഫുല്‍ കൃഷ്ണയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട്- എം ടി രമേശ്, മലപ്പുറം -അബ്ദുള്‍ സലാം, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം, പാലക്കാട് – സി കൃഷ്ണകുമാര്‍, തൃശൂര്‍ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട- അനില്‍ ആന്റണി, ആറ്റിങ്ങല്‍ – വി മുരളീധരന്‍, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും.

തൃശൂരില്‍ നേരത്തെ തന്നെ സുരേഷ് ഗോപിയുടെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. കേരളത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്. യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം എല്‍.ഡി.എഫിനായി വി.എസ് സുനില്‍ കുമാറാണ് മത്സരിക്കുന്നത്. അതേസമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മത്സരത്തിന് എത്തുന്നതാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ പ്രധാന വിശേഷം.

തൃശൂര്‍ കഴിഞ്ഞ ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലമാണിത്. ശശി തരൂര്‍ നാലാം തവണയും ജയിക്കാനായി മണ്ഡലത്തില്‍ മത്സരത്തിനെത്തും എന്ന് ഏറെക്കുറെ ഉറപ്പാണ്. പന്ന്യന്‍ രവീന്ദ്രനാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. പല മണ്ഡലങ്ങളിലും പേരു പറഞ്ഞ് കേട്ട ശോഭ സുരേന്ദ്രനെ ആലപ്പുഴയിലാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തോട് നിരന്തരം കലഹത്തിലാണ് ശോഭ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന്‍ കൂടിയായ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതും ശ്രദ്ധേയമായി. നേരത്തെ ബി.ജെ.പിയില്‍ ലയിച്ച ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ പി.സി ജോര്‍ജിന്റെ പേരായിരുന്നു ഇവിടെ ഉയര്‍ന്ന് കേട്ടിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments