മൂന്നാർ: ഭർത്താവിനും മകനുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ക്കാൻ മൂന്നാറിലെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മൂന്നാറിൽ എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് താമസിച്ചത് ഉച്ചയോടെ ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം.ഭർത്താവ് അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകൾ നടത്തി. .