Friday, June 7, 2024

HomeCrimeമോഷണം കണ്ടു പിടിക്കാന്‍ സ്ഥാപിച്ച കാമറയും മോഷ്ടിച്ചു!; കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി

മോഷണം കണ്ടു പിടിക്കാന്‍ സ്ഥാപിച്ച കാമറയും മോഷ്ടിച്ചു!; കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി

spot_img
spot_img

മലപ്പുറം: അടയ്ക്കാ തോട്ടത്തിലെ മോഷണം കണ്ടുപിടിക്കാനായി സ്ഥാപിച്ച കാമറയും മോഷ്ടിച്ച് കള്ളന്‍മാര്‍. ഒടുവില്‍ കള്ളന്‍മാര്‍ പോലീസിന്റെ പിടിയിലായി. സിനിമയിലെ തിരക്കഥയെ വെല്ലുന്ന സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ.
കമുകിന്‍ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ടാണ് തോട്ടയുടമ കാമറ സ്ഥാപിച്ചത്.

മലപ്പുറം ചോക്കാടാണ് സംഭവം. കമുകിന്‍ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥന്‍ തോട്ടത്തില്‍ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്. ഇതോടെയാണ് പോലീസില്‍ പരാതി നല്കിയത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ക്ക് കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ മറ്റൊരു സ്ഥലത്ത് റിക്കാര്‍ഡ് ചെയ്യപ്പെടുത്തനിനെക്കുറിച്ച് അത്ര അങ്ങ് ചിന്തപോയില്ല. കാമറ എല്ലാം തല്ലിപ്പൊട്ടിച്ച കള്ളന്‍മാര്‍ തങ്ങള്‍ സുരക്ഷിതരാണെന്നു വിശ്വസിച്ചു നടന്നപ്പോഴാണ് പോലീസ് കൈയോടെ പിടികൂടിയത്.

മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു , പൂലോടന്‍ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments