Thursday, June 6, 2024

HomeCrimeമലയാളി ദമ്പതികളും കൂട്ടുകാരിയും അരുണാചലില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ബ്ലാക്ക് മാജിക്?

മലയാളി ദമ്പതികളും കൂട്ടുകാരിയും അരുണാചലില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ബ്ലാക്ക് മാജിക്?

spot_img
spot_img

തിരുവനന്തപുരം: മലയാളി ദമ്പതികളും ഇവരുടെ സുഹൃത്തായ യുവതിയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സൂചന. ഈ തലത്തിലുള്ള സൂചനകള്‍ ലഭിച്ചതിനു പിന്നാലെ തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കേരളാ പോലീസ് തീരുമാനിച്ചു. പുറംലോകമറിയാതെ തലസ്ഥാനനഗരിയില്‍ ബ്ലാക്ക് മാജിക് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളിലാവും ഇനി കൂടുതല്‍ പരിശോധന പോലീസ് നടത്തുക.

വട്ടിയൂര്‍ക്കാവ് സ്വദേശിനി ദേവി, ദേവിയുടെ ഭര്‍ത്താവും കോട്ടയം സ്വദേശിയുമായ നവീന്‍ തോമസ്, ദേവിയുടെ സുഹൃത്ത് വട്ടിയൂര്‍ക്കാവ് സ്വദേശിനി ആര്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജുവിന്റെ നിര്‍ദേശാനുസരണമാണ് തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം അരുണാചല്‍ പ്രദേശിലേക്ക് പോയത്. അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തും. ദേവിയെ മുറിയിലെ കട്ടിലിലും ആര്യയെ തറയിലും നവീനിനെ ബാത്ത് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ആര്യയുടെ കഴുത്തിലും ദേവിയുടെ കൈകളിലും മുറിവേറ്റ പാടുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന സംശയങ്ങള്‍ പോലീസ് വ്യക്തമാക്കുന്നു. ബ്ലാക്ക് മാജിക്ക് വിശ്വാസങ്ങളോട് ഇവര്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഉദ്യേശിക്കുന്നത്.

നവീനും ദേവിയും മുന്‍പും അരുണാചല്‍ പ്രദേശിലേക്ക് ബന്ധുക്കളെ അറിയിക്കാതെ പോയിരുന്നു. വീട്ടുകാര്‍ ഏറെ ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ അന്വേഷണത്തിലാണ് അന്ന് ഇരുവരും അരുണാചലിലാണെന്ന് മനസ്സിലാക്കിയത്. വീട്ടുകാരെ അറിയിക്കാതെ പോയതിനെക്കുറിച്ച് ദേവിയുടെ ബന്ധുക്കള്‍ ദേവിയോടും നവീനിനോടും തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍ ചോദിച്ചിരുന്നു. ഇതേ ചൊല്ലി വീട്ടുകാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദേവി യും നവീനും കോട്ടയത്തെ നവീന്റെ വീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ദേവി തന്റെ മാതാപിതാക്കളുമായി ആശയ വിനിമയം കുറച്ചിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അതേ സമയം ദേവിയെയും ആര്യയെയും നവീന്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതകളെക്കുറിച്ചും പോലീസ് സംശയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments