Tuesday, May 14, 2024

HomeCrimeപ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ അശ്‌ളീല വീഡിയോ പ്രചാരണം: രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ഥി; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ അശ്‌ളീല വീഡിയോ പ്രചാരണം: രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ഥി; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

spot_img
spot_img

ബാംഗളൂര്‍: കര്‍ണാടകയിലെ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങളില്‍ സ്ത്രീപീഡന പരാതിയില്‍ അന്വേഷണം. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. എന്നാല്‍ വീഡിയോ്പ്രചരിച്ചതിനു പിന്നാലെ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ട് ജര്‍മ്മനിയിലേക്ക് കടന്നു.സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. കര്‍ണാടകയില്‍ ഹാസന്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്. പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്ത സ്ത്രീ നല്കിയ പരാതിയിലായിരുന്നു തുടര്‍ നടപടിഅതേസമയം വീഡിയോ ക്ലിപ്പുകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന വാദമാണ് ജെഡിഎസിന്റേത്. കൃത്രിമമായി നിര്‍മിച്ച വീഡിയോകളും ചിത്രങ്ങളും ഹാസന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തതായാണ് ജെഡിഎസ് – ബിജെപി നേതൃത്വം ആരോപിക്കുന്നത് .

എന്നാല്‍ അ്‌ന്വേഷണത്തില്‍ എല്ലാം തെളിയുമെന്ന നിലപാടാണ് എച്ച്.ഡി കുമാരസ്വാമി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.സിഡികള്‍, വാട്ട്സ്ആപ്പ് , പെന്‍ഡ്രൈവ്, എന്നിവയിലൂടെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഒട്ടുമിക്ക ആളുകളുടെയും കയ്യില്‍ എത്തിയിട്ടുണ്ട്. അതേ സമയം വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് പറന്നു. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെ ഗൗഡയുടെ മകന്‍ എച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments