Thursday, June 6, 2024

HomeCrimeആലുവയില്‍ ഗുണ്ടകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രവര്‍ത്തകന്‍ അതീവ ഗുരുതരാവസ്ഥയില്‍

ആലുവയില്‍ ഗുണ്ടകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രവര്‍ത്തകന്‍ അതീവ ഗുരുതരാവസ്ഥയില്‍

spot_img
spot_img

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമയാ പി സുലൈമാനാണ് വെട്ടേറ്റത്. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ സുലൈമാന്‍ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്.

കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്റെ നെഞ്ചത്തും പലതവണ ചവിട്ടി. വീണുകിടന്ന സുലൈമാനെ വീണ്ടും ആയുധം കൊണ്ട് ആക്രമിക്കുന്നതും വെട്ടിപരിക്കേല്‍പ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments