കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് രാത്രി 8.30ഓടെയാണ് പിടികൂടികയത്.
ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ആള്‍താമസമില്ലാത്ത ഒരു ചതുപ്പ് നിലത്തില്‍ നിന്നും മാര്‍ട്ടിന്‍ വലയിലായത്.
ഇന്ന് ഉച്ച മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരുകയായിരുന്നു. ഇയാളെ രാത്രിയോടെ തൃശൂരില്‍ എത്തിക്കും. നാളെ കൊച്ചിയിലെത്തിക്കുമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.
എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍നിന്ന് തൃശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്‍ട്ടിന്‍ ജോസഫ് പിടിയിലായിരിക്കുന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്.
ഇവര്‍ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ െ്രെഡവിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.
യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ദേഹത്ത് ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റുകൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ പീഡനമുറകളാണ് അരങ്ങേറിയത്.
ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തന്റെ ശരീരത്തിലേറ്റ മര്‍ദനത്തിന്റെ പാടുകള്‍ യുവതി മാധ്യമഹ്ങള്‍ക്ക് മുന്നില്‍ കാട്ടിയിരുന്നു.