Saturday, December 21, 2024

HomeCrimeകൊടും ക്രിമിനല്‍ മാര്‍ട്ടിന്‍ ജോസഫിനെതിരെ രണ്ട് യുവതികള്‍കൂടി പരാതി നല്‍കി

കൊടും ക്രിമിനല്‍ മാര്‍ട്ടിന്‍ ജോസഫിനെതിരെ രണ്ട് യുവതികള്‍കൂടി പരാതി നല്‍കി

spot_img
spot_img

കൊച്ചി: കസ്റ്റഡിയിലുള്ള ഫ്‌ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് എതിരെ രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പോലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ ബന്ധപ്പെടണമെന്ന് പോലീസ് പരസ്യം നല്‍കിയതിന് പിന്നാലെയാണ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിരിക്കുന്നത്.

മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരെ അതിക്രമം, കള്ളപ്പണ ഇടപാട് എന്നിവ നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ െ്രെഡവിലെ ഫഌറ്റില്‍ വെച്ച് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ െ്രെഡവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പരാതിക്ക് പിറകെ മുങ്ങിയ മാര്‍ട്ടിനെ പോലീസ് ഏറെ തിരച്ചിലുകള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്.

മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും. ഓണ്‍ലൈനിലൂടെ കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മാര്‍ട്ടിന്റെ കൂട്ടാളികളായ തൃശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പിരിയാടന്‍ ജോണ്‍ ജോയി (28) എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 43000 രൂപ മാസവാടകയുള്ള ഫ്‌ലാറ്റില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്. മാര്‍ട്ടിനെ കസ്റ്റഡിയില്‍ കിട്ടിയില്‍ അടുത്ത ആഴ്ച തന്നെ ആദ്യം പരാതി നല്‍കിയ യുവതി പീഡിപ്പിക്കപ്പെട്ട മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും മാര്‍ട്ടിന്‍ ഒളിച്ചു താമസിച്ച കാക്കനാടുള്ള ഫ്‌ലാറ്റിലും തെളിവെടുപ്പ് നടത്തും.

ഒപ്പം പിന്നീട് ഒളിവില്‍ കഴിഞ്ഞ തൃശൂരിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് ഉണ്ടാവും. യുവതിയുടെ പരാതിയില്‍ അന്വേഷണം വൈകിയത് എന്തുകൊണ്ടെന്നതില്‍ വകുപ്പ് തല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments