Sunday, September 8, 2024

HomeCrimeസ്വര്‍ണക്കടത്ത്: രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു

സ്വര്‍ണക്കടത്ത്: രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു

spot_img
spot_img

കോഴിക്കോട്: രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായതെങ്ങനെയെന്നതില്‍ അവ്യക്തത. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും അത് നടന്നതെങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പൊലീസിനായിട്ടില്ല.

മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച്, അപകടത്തില്‍പ്പെട്ട ജീപ്പിനൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അമിത വേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് തവണ മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് െ്രെഡവറുടെ മൊഴി. ലോറി െ്രെഡവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

പൊലീസിന് മുന്നില്‍ നിരവധി ചോദ്യങ്ങളുണ്ട്. ജീപ്പ് നിയന്ത്രണം വിടാന്‍ കാരണം പിന്നാലെ വന്ന മറ്റേതെങ്കിലും വാഹനമാണോ, ജീപ്പിനെ പിന്തുടര്‍ന്ന വാഹനങ്ങള്‍ ഏതൊക്കെ, ഇതിനിടയില്‍ ഒരു കാര്‍ രക്ഷപ്പെട്ട് കടന്ന് പോയിട്ടുണ്ടെങ്കില്‍ ആ വാഹനം ഏതാണ്, ഇനിയും കണ്ടുകിട്ടാനുള്ള രണ്ട് പ്രതികള്‍ ഈ വാഹനത്തിലാണോ രക്ഷപ്പെട്ടത്, തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം സി.സി.ടി.വിയുടെ സഹായത്തോടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടത്തില്‍ തകര്‍ന്ന ജീപ്പില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. അന്വേഷണ ഉദ്യോസ്ഥര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഇന്ന് (ജൂണ്‍ 23) കോഴിക്കോട് യോഗം ചേരും. ജൂണ്‍ 21നാണ് രാമനാട്ടുകരയില്‍ ജീപ്പ് ലോറിയിടിച്ച് അഞ്ച് പേര്‍ മരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments