വാഷിംഗ്ടണ്‍: കൊവിഡ് പ്രതിരോധത്തിനായി ചൈനയുടെ വാക്‌സിന്‍ വലിയ തോതില്‍ ഉപയോഗിച്ച രാജ്യങ്ങള്‍ ആശങ്കയില്‍. വീണ്ടും കൊവിഡ് വ്യാപനമുണ്ടാകുന്നതാണ് ആശങ്കക്കിടയക്കായിരിക്കുന്നത്. ജനതികമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ ചൈനീസ് വാക്‌സിനുകള്‍ക്ക് കഴിയാത്തതാണ് കേസ് വര്‍ധിക്കാന്‍ കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മംഗോളിയ, സീഷെല്‍സ്, ചിലി, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വീണ്ടും ശക്തമാകുന്നത്. ഈ രാജ്യങ്ങളില്‍ ചൈനയുടെ സിനോ ഫാം, സിനോവാക് വാക്‌സിനുകള്‍ നല്‍കിയാണ് 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ വാക്‌സിനേഷന് വിധേയമാക്കിയത്.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടങ്ങളില്‍ കൊവിഡ് കണക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ചൈനയുടെ വാക്‌സിനുകള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതാണ് പല രാജ്യങ്ങളും ഇവയെ ആശ്രയിക്കാന്‍ കാരണം.
അതേ സമയം തങ്ങളുടെ വാക്‌സിന്റെ ഫലപ്രാപ്തിക്കുറവുകൊണ്ടല്ല കൊവിഡ് നിയന്ത്രണ വിധേയമാകാത്തതെന്ന് ചൈന പറയുന്നു. രോഗബാധ തടയാനാവശ്യമായ അനുപാതത്തില്‍ ജനസംഖ്യയില്‍ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നടന്നിട്ടില്ലെന്ന് ചൈന പറയുന്നു.