Saturday, July 27, 2024

HomeMain Storyഡെല്‍റ്റ പ്ലസ് വകഭേദം ആശങ്ക പരത്തുന്നു; കേരളത്തിന് ജാഗ്രതാ നിര്‍ദേശം

ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്ക പരത്തുന്നു; കേരളത്തിന് ജാഗ്രതാ നിര്‍ദേശം

spot_img
spot_img

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശം.

ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും കണ്ടെയ്ന്‍മെന്റ് നടപടികള്‍ മെച്ചപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 22 കേസുകളാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 16 കേസുകളും ഈ സംസ്ഥാനങ്ങളിലാണ് ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പ്രത്യേക നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നത്. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടുന്നതിനിടെയിലാണ് പുതിയ ആശങ്ക സൃഷ്ടിച്ച് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടകാരിയായ ഈ വൈറസ് വകഭേദം മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്കാണ് വഴി് തുറക്കുന്നത്. ലോകത്ത് ആകെ മൂന്നൂറോളം കേസുകളാണ് ഡെല്‍റ്റ് പ്ലസ് വകഭേദത്തിലുള്ളത്.

കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഡെല്‍റ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ദില്ലിയില്‍ നടത്തിയ ജനിതക പഠനത്തിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ മറികടക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയുരുത്തല്‍.

എന്നാല്‍ വാക്‌സിന്‍ എടുത്തവരെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുകയുള്ളൂ. വാക്‌സിന്‍ ശേഷിയെ അതിജീവിച്ചതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments