കൊല്ലം: പോരുവഴിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസ?ത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. കിരണിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് വിവരം.
കിരണ്ര്‍ കുമാറിന് അഭിഭാഷകര്‍ മുഖേന നിയമോപദേശം ലഭിച്ചു എന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഇതേപോലെ നിയമോപദേശം ലഭിച്ചതായി സംശയിക്കുന്നു. എല്ലാവരും സമാനമായ രീതിയിലാണ് മൊഴി നല്‍കുന്നത്.
ഇത് കേസ് അട്ടിറിക്കാനാണെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷം പരമാവധി തെളിവുകള്‍ ഉണ്ടാക്കുമെന്ന് പോലീസ് പറയുന്നു. കുരണിനെ പോരുവഴിയിലെ വീട്ടിലും നിലമേലുള്ള വിസ്മയുടെ വിട്ടിലും കൊണ്ടുവരും.