Thursday, September 19, 2024

HomeCrimeസ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദനം

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദനം

spot_img
spot_img

കൊച്ചി: ആലുവയില്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മര്‍ദ്ദിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി നാല് മാസം ഗര്‍ഭിണിയാണ്. ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നൗലത്തിന്റെ ഭര്‍ത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്.

ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി.

മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മര്‍ദനം.

പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ മര്‍ദിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജൗഹറിനും മാതാവ് സുബൈദയ്ക്കുമെതിരെ നൗലത്ത് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments