Wednesday, January 15, 2025

HomeCrimeപന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുലിനെതിരേ പോലീസ് കോടതിയില്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുലിനെതിരേ പോലീസ് കോടതിയില്‍

spot_img
spot_img

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെതിരെ നിലപാടുമായി പൊലീസ് ഹൈക്കോടതിയില്‍. പ്രതി രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന വാദം അവിശ്വസനീയമെന്നും പരാതിക്കാരി പോലീസ് സ്റ്റേഷനില്‍ എത്തിയത് ഗുരുതര പരുക്കുകളോടെയാണെന്നും പൊലീസ്. നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ പരിശോധനയിലും സാക്ഷി മൊഴികളിലും രാഹുലില്‍ നിന്ന് പരുക്കേറ്റതെന്ന് വ്യക്തമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. യുവതി പരാതിയില്ലെന്ന് പറയുന്നത് ഭീഷണി കൊണ്ടാകാമെന്ന് പൊലീസ് പറയുന്നു. എഫ്‌ഐആര്‍ തള്ളണമെന്ന രാഹുലിന്റെ ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
രാഹുലിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതി പിന്‍വലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കി.യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ഹര്‍ജിയില്‍ പ്രതി വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments