ചെന്നൈ: പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ അച്ഛന്‍ കൊന്നു. 45കാരനായ മാരിമുത്തുവാണ് 19കാരിയായ മകള്‍ ശാലോം ഷീബയെ കൊന്നത്. തമിഴ്‌നാട്ടില്‍ തെങ്കാശിക്കടുത്തെ അലന്‍കുളത്താണ് സംഭവം. രണ്ട് വര്‍ഷമായി ശാലോം ഷീബ 22കാരനായ മുത്തുരാജുവുമായി പ്രണയത്തിലായിരുന്നു.
തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം യുവതി കുടുംബാംഗങ്ങളുമായി ബന്ധമില്ലായിരുന്നുവെന്നും തൊട്ടടുത്ത സ്ട്രീറ്റില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.പള്ളിയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ശാലോം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അച്ഛന്‍ മകളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് അച്ഛന്‍ മകളെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തെങ്കാശി ജിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കേസില്‍ അച്ഛന്‍ മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.