കൊച്ചി: സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌ഐ ആനി ശിവയെ സമൂഹ മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്.
ആനി ശിവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്‌ഐയെ സംഗീത ലക്ഷ്മണ അധിക്ഷേപിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 580, കെ.പി നിയമത്തിലെ 120 എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഗീതയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
സെന്‍ട്രല്‍ പോലീസിന്റേതാണ് നടപടി. ആനി ശിവയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ സംഗീതയ്‌ക്കെതിരെ നിരവധി സ്ത്രീകളും പരാതി നല്‍കിയിരുന്നു.
ദുരിതങ്ങളോട് പടപൊരുതി എസ്‌ഐ കുപ്പായമണിഞ്ഞ ആനി ശിവയ്ക്ക് അഭിനന്ദന പ്രവാഹങ്ങള്‍ തുടരുന്നതിനിടെയായിരുന്നു സംഗീത ലക്ഷ്മണയുടെ പോസ്റ്റ്.
അതിരൂക്ഷമായ അധിക്ഷേപമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്. മുന്‍ ഐജി കെ ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ.