ഇന്ധന വില ദിനം പ്രതിവര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പെട്രോള്‍ വില 100 കടന്നെങ്കിലും വിലവര്‍ധനവിനെതിരെ പ്രമുഖ താരങ്ങളെല്ലാം നിശബ്ദരാണ്.
അതിനിടെ പെട്രോള്‍ വിലവര്‍ധനവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി സണ്ണി ലിയോണ്‍ സൈക്കിള്‍ ചവിട്ടുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് താരം പറയുന്നത്.
‘അവസാനം ഇത് നൂറും കടന്നിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് കുറച്ച് ആരോഗ്യം കാത്തുസൂക്ഷിക്കാം. സൈക്കിളാണ് പുതിയ ഗ്ലാമര്‍.’ എന്നാണ് താരം കുറിച്ചത്. സൈക്കിളുമായി നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷോര്‍ട്ട് ഡ്രസ് ധരിച്ചു നില്‍ക്കുന്ന സണ്ണിയാണ് ചിത്രത്തില്‍.
എന്തായാലും സണ്ണിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍പോലും ഇന്ധന വിലക്കയറ്റത്തില്‍ നിശബ്ദത തുടരുമ്പോഴാണ് സണ്ണി ശക്തമായ നിലപാടെടുത്ത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.