Saturday, July 27, 2024

HomeCrimeഅഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ നിയമവിരുദ്ധമെന്ന് ജോമോന്‍

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ നിയമവിരുദ്ധമെന്ന് ജോമോന്‍

spot_img
spot_img

കൊച്ചി: അഭയ കേസില്‍ നിയമലംഘനമെന്ന ഹര്‍ജി ഹൈക്കോടതിയില്‍. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരോള്‍ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവര്‍ കമ്മറ്റിയാണെന്ന ജയില്‍ ഡി.ജി.പിയുടെ വാദം തെറ്റാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മറ്റി പത്തുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ചവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. സി.ബി.ഐ കോടതി ശിക്ഷിച്ച് പ്രതികള്‍ 5 മാസം തികയും മുന്നേ പരോളിലിറങ്ങിയത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 28 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം ക്‌നാനായ കത്തോലികാ സഭയുടെ സെന്റ് പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍ 23നാണ് വിധി വന്നത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസറ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments