കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂര്‍ എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം
. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാര്‍ പമ്പ് ജീവനക്കാരന്‍ അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ ഭീകര താണ്ഡവം. . പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ഇടിച്ച് കാറിന്റെ ബോണറ്റിലാക്കി പാഞ്ഞത്. അനിലിനെയും കൊണ്ട് കാര്‍ ഏറെ ദൂരം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.. പൊലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.