കണ്ണൂര്‍: മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ഞായറാഴ്ച രാവിലെ 7.30നാണ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിനകത്ത് അടുത്ത ബന്ധുക്കള്‍ കണ്ടതിന് ശേഷമാണ് വീട്ടുമുറ്റത്ത് നാട്ടുകാര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. രാവിലെ ഒമ്പത് മണി വരെയായിരുന്നു വീട്ടിലെ പൊതുദര്‍ശനം. പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
എറണാകുളം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖില്‍ വെടിവച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്.
ഉടന്‍ തന്നെ രാഖിലും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.കൊലപാതകത്തിന് കാരണം പ്രണയത്തില്‍ നിന്ന് പിന്മാറിയതെന്ന് പൊലീസ്ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് മാനസ പിന്മാറി. ഇതില്‍ പ്രകോപിതനായാണ് രാഖില്‍ മാനസയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
മാനസ പെയിംഗ് ഗസ്റ്റായി താമസിച്ച വീടിന് തൊട്ടടുത്തെ ലോഡ്ജില്‍ രാഖില്‍ മുറിയെടുത്ത് പെണ്‍കുട്ടിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഒറ്റപ്പെട്ട് കഴിയുന്ന പ്രകൃതമായിരുന്നു രാഖിലിന്റേതെന്നും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.
അതേസമയം, മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോതമംഗലത്തേക്ക് തിരിച്ച് പോവുകയായിരുന്ന ആംബുലന്‍സില്‍, തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ച 2.50 ന് മാഹിപ്പാലത്തിന് സമീപം പരിമടത്തുവച്ചായിരുന്നു അപകടം.
ആംബുലന്‍സ് െ്രെഡവര്‍ക്കും സഹായിക്കും സാരമായി പരിക്കേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനസയെ വെടിവച്ച് കൊലപ്പെടുത്താന്‍ രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ, അന്വേഷണം കേരളത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു. ജൂലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.