സാരണ്‍: രക്ഷാബന്ധന്‍ ദിനമായിരുന്ന ഓഗസ്റ്റ് 22ന് ബിഹാറിലെ സാരണ്‍ ജില്ലയിലുണ്ടായത് വേദനിപ്പിക്കുന്ന ഒരു സംഭവമായിരുന്നു. പാമ്പുകള്‍ക്കു രാഖി കെട്ടിക്കൊടുക്കുന്നതിനിടെ മന്‍മോഹന്‍ എന്ന യുവാവ് കടിയേറ്റ് മരിച്ചു.
തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കാനായിരുന്നു ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ ശ്രമം. കൗതുകത്തോടെ നിരവധി നാട്ടുകാര്‍ ചുറ്റും കൂടിയിരുന്നു. പലരും മൊബൈല്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ഇതിനിടെ ഇയാളുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിച്ചത്. 58,000 പേര്‍ പ്രതിവര്‍ഷം പാമ്പു കടിയേറ്റു മരിക്കുന്നുണ്ട്.