Saturday, July 27, 2024

HomeCrimeഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്‌സ് കുറ്റക്കാരി; വിധി തിങ്കളാഴ്ച

ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്‌സ് കുറ്റക്കാരി; വിധി തിങ്കളാഴ്ച

spot_img
spot_img

ലണ്ടന്‍ : ഏഴ് നവജാത ശിശുക്കളെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കൊലപ്പെടുത്തിയശേഷം ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്‌സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി.

5 ആണ്‍കുഞ്ഞുങ്ങളേയും 2 പെണ്‍കുഞ്ഞുങ്ങളേയുമാണു ലൂസി കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 201516 ല്‍ രാത്രിജോലിക്കിടെ ഇന്‍സുലിന്‍ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ കൊന്നതെന്നു ലൂസി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

രോഗമൊന്നുമില്ലാത്ത നവജാതശിശുക്കള്‍ തുടര്‍ച്ചയായി മരിക്കുന്നതു ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണമാണു ലൂസിയുടെ ക്രൂരത പുറംലോകമറിഞ്ഞത്. അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ‘ഞാന്‍ കുഞ്ഞുങ്ങളെ നോക്കാന്‍ പ്രാപ്തയല്ല. അതിനാല്‍ കൊലപ്പെടുത്തി. ഞാന്‍ പിശാചാണ്’ എന്നു ലൂസി തന്നെ എഴുതിവച്ച രേഖകള്‍ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ലൂസി തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തി.

10 മാസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ലൂസിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments