കൊച്ചി: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശിയും കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വില്‍പന നടത്തുകയും ചെയ്യുന്ന മോന്‍സന്‍ മാവുങ്കലിനെയാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ടിപ്പു സുല്‍ത്താന്റെ സിംഹാസനം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി തുടങ്ങിയ തന്‍റെ കൈവശമുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു.
പുരാവസ്തു വില്‍പനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരില്‍നിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശനിയാഴ്ച ചേര്‍ത്തലയില്‍നിന്നാണ് ഇയാളെ കൊച്ചി െ്രെകംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
തുക വിട്ടുകിട്ടാന്‍ താല്‍കാലിക നിയമതടസങ്ങളുണ്ടെന്നും അതിനാല്‍ തന്നെ സഹായിച്ചാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിപ്പ്. എന്നാല്‍ സിംഹാസനം അടക്കമുള്ളവ ചേര്‍ത്തലയിലെ ആശാരി നിര്‍മിച്ചതാണെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ഇതോടെ ഇവ ഒറിജിനല്‍ അല്ല, പകര്‍പ്പാണെന്ന് പറഞ്ഞുതന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്ന് മോന്‍സന്‍ പൊലീസിനോട് പറഞ്ഞു.
കൂടാതെ കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന അവകാശവാദവും ഇയാള്‍ നടത്തിയിരുന്നു. ഇതും വ്യാജമാണെന്നാണ് െ്രെകംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സിനിമ മേഖലയില്‍നിന്ന് അടക്കമുള്ള ഉന്നത ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.