തിരുവനന്തപുരം: കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 11,142 പേര്. ഇതില്‍ !34 പേര് കോവിഡ് ബാധിച്ചതിനാലും കോവിഡ് പ്രതിസന്ധിമൂലവും ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നിയമസഭയില്‍ എം.കെ. മുനീറിന്‍െറ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഏപ്രില്‍ 1 മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മാസം ശരാശരി 655 പേര് ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.
2018ല്‍ 8,323 പേരും 2019ല്‍ 8,585 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.