മലപ്പുറം : കൊണ്ടോട്ടിയില്‍ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. യുവതിയുടെ അതേനാട്ടുകാരനായ 15കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതു താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ ഹാജരാക്കും.
വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും യുവതി നേരത്തേ വ്യക്തമാക്കിയിരുന്നു. യുവതി പഠന ആവശ്യത്തിനായി പോകുമ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു.
ഇയാളുടെ പിടിയില്‍നിന്നു കുതറിയോടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.