Tuesday, October 22, 2024

HomeCrimeപരീക്ഷയ്‌ക്കെത്തിയ വനിത ഉദ്യോഗാര്‍ത്ഥിയുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ചുമാറ്റി

പരീക്ഷയ്‌ക്കെത്തിയ വനിത ഉദ്യോഗാര്‍ത്ഥിയുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ചുമാറ്റി

spot_img
spot_img

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വനിതാ ഉദ്യോഗാര്‍ത്ഥി ധരിച്ചിരുന്ന വസ്ത്രത്തിന്റെ കൈകള്‍ പുരുഷ ഗാര്‍ഡ് മുറിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

സ്ത്രീകളെ ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോകുന്നത് തികച്ചും അപമാനകരമാണെന്നും സംസ്ഥാന സര്‍ക്കാരിനോട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ട് ദേശീയ വനിത കമ്മിഷന്‍ രംഗത്തെത്തി.

രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് പരീക്ഷയുടെ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ എന്തുകൊണ്ടാണ് വനിത ഗാര്‍ഡുകള്‍ ഇല്ലാത്തതെന്ന് ദേശിയ വനിത കമ്മിഷന്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വിശദീകരണം തേടി.

ഒരു പുരുഷ സെക്യൂരിറ്റി ഗാര്‍ഡ് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് ഒരു വനിതാ ഉദ്യോഗാര്‍ത്ഥി ധരിക്കുന്ന ടോപ്പിന്റെ കൈ മുറിക്കുന്നതതുമായ ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി.

സംഭവത്തില്‍ ദേശിയ വനിത കമ്മിഷന്‍ ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകളെ ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോകുന്നത് തികച്ചും അപമാനകരമാണെന്ന് കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ലജ്ജാകരമായ സംഭവത്തെ അവലപിക്കുന്നു. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

പരീക്ഷ കേന്ദ്രത്തിലെ വനിതാ ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കാന്‍ വനിതാ ഗാര്‍ഡിനെ നിയോഗിക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എത്രയും വേഗം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments