കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതി ‘ടീച്ചറെ’ വിശദമായി ചോദ്യം ചെയ്യുന്നതോടെ സിനിമാ ബന്ധങ്ങള്‍ തെളിയുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. ‘ടീച്ചര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സുസ്മിത ഫിലിപ്പ് (40) സിനിമാ മേഖലയിലെ ചിലരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇവര്‍ക്കു മയക്കുമരുന്നു കൈമാറാന്‍ ഇടനിലക്കാരിയായതും സുസ്മിതയായിരുന്നുവെന്ന് സൂചനയുണ്ട്.
നഗരത്തില്‍ പ്രതികള്‍ റേവ് പാര്‍ട്ടികളും മറ്റും നടത്തിയതു സുസ്മിതയുടെ കൂടി പങ്കാളിത്തത്തോടെയാണെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികളോടൊപ്പം എം.ജി. റോഡിലെ ഒരു ഹോട്ടലില്‍ ഇവര്‍ താമസിച്ചിരുന്നു. ഇതോടൊപ്പം കാക്കനാടുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റു പ്രതികളോടൊപ്പം ഇവര്‍ തങ്ങിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് കൈമാറ്റത്തിന്റെ ഭാഗമായാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഹോട്ടലില്‍ താമസിച്ചിരുന്നത് റേവ് പാര്‍ട്ടി നടത്താനായിരുന്നോ എന്നും ചോദിച്ചറിയും.
സുസ്മിതയെ മൂന്നു ദിവസത്തേക്കാണ് എക്‌സൈസ് ക്രൈംബാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഹോട്ടലിലും അപ്പാര്‍ട്ട്‌മെന്റിലും ഇവരെ എത്തിച്ചു തെളിവെടുപ്പു നടത്തുമെന്ന് എക്‌സൈസ് െ്രെകംബ്രാഞ്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു.
സുസ്മിതയെ ചോദ്യം ചെയ്യുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. ഇവര്‍ വഴി മയക്കുമരുന്നിടപാട് നടത്തിയവരെയാണ് ഇനി കണ്ടെത്തേണ്ടത്.
സംശയം തോന്നുന്നവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് പ്രതികളെ അറസ്റ്റ് ചെയ്യും.
കൊച്ചി : കാക്കനാട് മയക്കുമരുന്നു കേസില്‍ ചെന്നൈ ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്ന ശ്രീലങ്കക്കാരെ കുറിച്ച് എക്‌സൈസ് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു. തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ ഇവര്‍ തമിഴ്‌നാട്ടുകാരെന്ന വ്യാജേന കഴിയുന്നു എന്നാണ് വിവരം. പ്രതികളുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധനയില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്.
പ്രതികളുടെ സി.ഡി.ആറില്‍നിന്ന് ട്രിപ്ലിക്കെയിന്‍ സംഘത്തിലെ മയക്കുമരുന്ന് ഏജന്റുമാരുടെ ഫോണ്‍ നമ്പര്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏജന്റുമാരുടെ ഫോണിലേക്ക് ശ്രീലങ്കയില്‍നിന്ന് വിളികള്‍ എത്തിയത് കണ്ടെത്തി. ഇവരാകും ട്രിപ്ലിക്കെയിന്‍ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് കരുതുന്നത്. നിലവില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണിലേക്കും ശ്രീലങ്കന്‍ നമ്പറില്‍നിന്ന് ഫോണ്‍ വിളികള്‍ എത്തിയിരുന്നു.