Tuesday, October 22, 2024

HomeCrimeകരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.71 കോടി രൂപയുടെ വന്‍ സ്വര്‍ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.71 കോടി രൂപയുടെ വന്‍ സ്വര്‍ണ വേട്ട

spot_img
spot_img

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ചു പേരില്‍ നിന്നായി പിടികൂടിയത് 7.5 കിലോ സ്വര്‍ണം. വിപണിയില്‍ 3.71 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. വളയം സ്വദേശി ബഷീര്‍, കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ്, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, തൃശൂര്‍ വേലൂത്തറ സ്വദേശി നിതിന്‍ ജോര്‍ജ്, കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ സായ അബ്ദുര്‍ റഹ് മാന്‍ എന്നിവരാണ് പിടിയിലായത്.

ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്നു പേര്‍ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയാണ് കാര്‍ഡ് ബോര്‍ഡിന്റെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചത്. ബഷീര്‍, ആല്‍ബിന്‍ തോമസ്, നാസര്‍ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ട് പേര്‍ പിടിയിലായത്.

കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ശാര്‍ജയില്‍ നിന്നെത്തിയ ആറളം സ്വദേശി എം ഫാസിലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments