ന്യൂഡല്‍ഹി: വീട്ടില്‍ നിരന്തരമായി ഉണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ പാലന്‍പൂരിലാണ് സംഭവം.
ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കാമുകന് ത?ന്റെ മരണത്തെക്കുറിച്ച് രണ്ട് വിഡിയോകള്‍ റെക്കോര്‍ഡുചെയ്ത് യുവതി അയയ്ക്കുകയും ചെയ്തു. ഇതില്‍ യുവതി അയാളോട് ക്ഷമാപണം നടത്തുന്നുണ്ട്. പാലന്‍പൂരിലെ താജ്പുര മേഖലയില്‍ സഹോദരിയോടൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി സലൂണ്‍ നടത്തിയിരുന്ന രാധ എന്ന യുവതിയാണ് ജീവനൊടുക്കിയത്.
ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ കാമുകന് രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള രണ്ട് വിഡിയോ റെക്കോര്‍ഡു ചെയ്തിരുന്നു.
‘ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളെ അറിയിക്കാതെ ഞാന്‍ തെറ്റായ നടപടി സ്വീകരിക്കുന്നു, സങ്കടപ്പെടരുത്. നിങ്ങളുടെ ജീവിതം, എപ്പോഴും സന്തോഷമായിരിക്കുക, ഞാന്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത് ഞാന്‍ വീടും വഴക്കും കൊണ്ട് മടുത്തു’ എന്നിങ്ങനെയാണ് വിഡിയോയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാലന്‍പൂര്‍ പൊലീസ് ആശുപത്രിയില്‍ എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വിഡിയോകളും യുവതിയുടെ സഹോദരിയുടെ പരാതിയും ലഭിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.