Thursday, March 13, 2025

HomeEditor's Pickമാര്‍ച്ച് 13 വൃക്ക ദിനം: സംരക്ഷിക്കാം വൃക്കകളുടെ ആരോഗ്യം, അമിത മരുന്ന് ഉപയോഗവും വില്ലന്‍

മാര്‍ച്ച് 13 വൃക്ക ദിനം: സംരക്ഷിക്കാം വൃക്കകളുടെ ആരോഗ്യം, അമിത മരുന്ന് ഉപയോഗവും വില്ലന്‍

spot_img
spot_img

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു. മാര്‍ച്ച് 13 നാണ് ഈ വര്‍ഷത്തെ വൃക്കദിനാചരണം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ചും വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

‘നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം വൃക്കകളുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. രോഗം മൂര്‍ച്ഛിക്കുന്നതിനു മുന്‍പേ പരിശോധനകളിലൂടെ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പതിവായുള്ള രക്തപരിശോധനയിലൂടെയും മൂത്ര പരിശോധനയിലൂടെയും വൃക്കരോഗങ്ങള്‍ നേരത്തേ തിരിച്ചറിയാനും രോഗത്തിന്റെ സങ്കീര്‍ണതകള്‍ തടയാനും സാധിക്കും.

ലോകത്ത് ദശലക്ഷക്കണക്കിന് പേരെയാണ് വൃക്കരോഗം ബാധിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാക്കാതെയാവും രോഗം ഉണ്ടാകുന്നത്. രോഗസാധ്യത കൂടുതല്‍ ഉള്ളവര്‍ അതുകൊണ്ടു തന്നെ പതിവായി പരിശോധനകള്‍ നടത്തണം.

വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടുന്ന പ്രധാനഘടകങ്ങളാണ് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും. ഇവ രണ്ടും ക്രമേണ വൃക്കയുടെ ആരോഗ്യം തകരാറിലാക്കും. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. പതിവായ പരിശോധനകള്‍ രോഗനിര്‍ണയത്തിനു സഹായിക്കും.

ജനിതകഘടകങ്ങള്‍ വൃക്കരോഗത്തിനുള്ള സാധ്യത കൂട്ടും. അടുത്ത ബന്ധുക്കള്‍ക്ക് വൃക്കരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പതിവായ ആരോഗ്യപരിശോധന നടത്തേണ്ടതാണ്.

ഹൃദയവും വൃക്കകളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയും. ഇത് വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും.

അമിതഭാരം ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉപാപചയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും.

ചില വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, മറ്റ് മരുന്നുകള്‍ ഇവ ദീര്‍ഘകാലത്തേക്ക് വൃക്കകള്‍ക്ക് ആയാസമുണ്ടാക്കും. ഇത്തരം കേസുകളില്‍ പതിവായുള്ള പരിശോധനകളിലൂടെ വൃക്കകളുടെ ആരോഗ്യം പരീക്ഷിക്കാം. ഈ അപകടസാധ്യതാഘടകങ്ങള്‍ ഇല്ലാത്തവരിലും ഇടയ്ക്ക് നടത്തുന്ന പരിശോധനകളിലൂടെ രോഗനിര്‍ണയം നേരത്തെ നടത്താനും രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഇതുവഴി ഒഴിവാക്കാനും സാധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments