Friday, May 9, 2025

HomeEditor's Pickലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം സിംബാബ്വെയില്‍, അമേരിക്ക 134-ാം സ്ഥാനത്ത്, ഇന്ത്യ 103-ല്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം സിംബാബ്വെയില്‍, അമേരിക്ക 134-ാം സ്ഥാനത്ത്, ഇന്ത്യ 103-ല്‍

spot_img
spot_img

ന്യൂഡല്‍ഹി: ലോകത്ത് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയിലാണെന്ന് പഠനം. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

യുക്രെയ്ന്‍, സിറിയ, സുഡാന്‍ തുടങ്ങിയ യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കന്‍ രാജ്യം ദുരിത പട്ടികയില്‍ ഒന്നാമതെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മൊത്തം 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. ഇതില്‍ 103ാം സ്ഥാനത്താണ് ഇന്ത്യ.

അതിശയകരമായ പണപ്പെരുപ്പം, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന വായ്പാ നിരക്കുകള്‍, ജി.ഡി.പി വളര്‍ച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്വെയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സാനു പി.എഫ് പാര്‍ട്ടിയും അതിന്റെ നയങ്ങളെയും ‘വലിയ ദുരിതം’ ഉണ്ടാക്കിയതായി ഹാങ്കെ കുറ്റപ്പെടുത്തി.

സിംബാബ്വെ, വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, ഉക്രെയ്ന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങള്‍.

അതേസമയം, ഏറ്റവും കുറഞ്ഞ സ്‌കോര്‍ നോടിയത് സ്വിറ്റ്സര്‍ലന്‍ഡിനാണ്. അതായത് അവിടെ പൗരന്മാര്‍ ഏറ്റവും കൂടുതല്‍ സന്തുഷ്ടരാണ്. ഏറ്റവും സന്തുഷ്ടരായ രണ്ടാമത്തെ രാജ്യമാണ് കുവൈത്, അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തായ്വാന്‍, നൈജര്‍, തായ്ലന്‍ഡ്, ടോഗോ, മാള്‍ട്ട എന്നിവയാണ് തൊട്ടു പിന്നില്‍. പട്ടികയില്‍ 134-ാം സ്ഥാനത്താണ് അമേരിക്ക. ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയിലെ അപ്ലൈഡ് എകണോമിക്‌സ് പ്രഫസറാണ് സറ്റീവ് ഹാങ്കെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments